Friday 8 September 2017


                                              
                                          സംസ്കൃത ദിനാചരണം
                                

 
മാന്വജ്ഞാനോദയ എ.എസ്.ബി.സ്കൂൾ സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനവും സംസ്കൃത ദിനാചരണവും സംസ്കൃത പണ്ഡിറ്റ് ശ്രീ. കൃഷ്ണമൂർത്തി പുതുക്കോളി ഉദ്ഘാടനം ചെയ്തു .സംസ്കൃതഭാഷയുടെ മഹത്വവും ദിനാചരണത്തിന്റെ പ്രസക്തിയും ലളിതമായി സംസ്കൃത ഭാഷയിൽ ഉദ്ഘാടകൻ വിവരിച്ചു. തുടർന്ന് കുട്ടികളുടെ സംസ്കൃത ഭാഷണവും കലാപാടികളും നടത്തി.പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ടി.ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ പ്രേമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ സാവിത്രി , പി.വി പ്രദീപൻ ഷഹാഹുദ്ദീൻ, എം.വി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

                                                 
                              
 
                             സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് 2017
                             


മാന്യജ്ഞാനോദയ എ എസ്.ബി സ്കൂൾപാർലമെന്റ്തെരെഞ്ഞെടുപ്പിൽ 5 സ്ഥാനാർത്ഥികൾ മത്സരിച്ചു ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിക്കുകയും ബാലറ്റു പേപ്പർ തയ്യാറാക്കിയാണ് തെരെഞ്ഞെടുപ്പ് സംഘടിപ്പിച്ചത് ഒന്നു മുതൽ 7വരെയുള്ള മുഴുവൻ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്തന്നതിനുള്ളക്രമീകരണങ്ങൾസജ്ജീകരിച്ചായിരുന്നു
തെരെഞ്ഞെടുപ്പ്നടത്തിയത്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിയ ഈ പ്രവർത്തനം കുട്ടികൾക്ക് തെരെഞ്ഞെടുപ്പ് പ്രക്രിയകൾ മനസ്സിലാക്കാൻ ഏറെ സഹായകമായി ഏഴാം തരം ബിയിലെ ജിഷ്ണു 140 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു .ഡെപ്യൂട്ടി ലീഡറായി ഏഴാം തരം A ക്ലാസിലെ മിഥുൻ തെരെഞ്ഞെടുക്കപ്പെട്ടു. വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയുമാണ് കുട്ടികൾ തെരെഞ്ഞെടുപ്പ് പ്രക്രികളിൽ പങ്കാളികളായത്.



                               
                                            മധുരം മലയാളം
                   


മാന്യ ജ്ഞാനോദയ എസ് ബി സ്കൂളിൽ മാതൃഭൂമി മധുരം മലയാളത്തിന് തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ചർലടുക്കയിലെ മുഹമ്മദ് ഹനീഫയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉദയ വാണി ദിനപ്പത്രം ശ്രീ .മധു ചന്ദ്ര മാന്യ സ്പോൺസർ ചെയ്തു. പി.ടി. പ്രസിഡൻറ് ശ്രീ.സതീശ അധ്യക്ഷത വഹിച്ചു. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻശ്രീ.ശ്യാമപ്രസാദ്മുഖ്യാതിഥിയായിരുന്നു.പ്രധാനാധ്യാപകൻ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി, മദർ പി.ടി..പ്രസിഡന്റ് ശ്രീമതി എലിസാ ഡിസൂസ, മധുചന്ദ്ര മാന്യ, ഹനീഫ ചർലഡുക്ക, മാതൃഭൂമി ഫീൽഡ് പ്രമോട്ടർ ശ്രീധീഷ് പാലിച്ചിയടുക്കം എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്കു ശേഷം പത്രങ്ങളിൽ വന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്ത സീഡ് റിപ്പോർട്ടർ പി.വി ദേവനന്ദ, ദീക്ഷിത എന്നിവർ വായിച്ചു കേൾപ്പിച്ചു .ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി രെജു എസ്.എസ് നന്ദി പ്രകാശിപ്പിച്ചു

                                       
                                           ജൈവപച്ചക്കറി കൃഷി



                           


ഓണസദ്യക്ക് വിഷമില്ലാത്ത പച്ചക്കറി ഒരുക്കാൻ വിദ്യാർത്ഥികൾ സ്കൂളിൽ കൃഷി തുടങ്ങി.മാന്യ ജ്ഞാനോദയ എ.എസ് ബി സ്കൂൾ സീഡ് വിദ്യാർത്ഥികളാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത് സ്കൂളിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി ചാണകവും പച്ചിലയും വെണ്ണീരും ഇട്ട് വിത്തിടാനുള്ള സ്ഥലം ഒരുക്കി. ബദിയടുക്ക കൃഷിഭവനിൽ നിന്ന് ആവശ്യമായ വിത്ത് ശേഖരിച്ചു. പച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപകർ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. രെജു.എസ്.എസ്, സുജിത, എം.ആശാ കിരൺ, സുഗന്ധി സി.കെ സീഡ് ക്ലബ്ബ് ക്യാപ്റ്റൻ മുഹമ്മദ് അനസ് ,സീഡ് റിപ്പോർട്ടർ പി.വി ദേവനന്ദ എന്നിവർ സംസാരിച്ചു.




                                 
                                   
                                         
                                       പ്രകൃതി യാത്ര
                              


മഴ നനഞ്ഞ് കാടിനെ അറിഞ്ഞ് കുട്ടികളുടെ വനയാത്ര മാന്യജ്ഞാനോദയ എ.എസ്.ബി.സ്കൂളിലെ സീഡ് ക്ലബ്ബ് അഗങ്ങളാണ് പാണ്ടിമൂലവനം കാണാൻ മഴ നനഞ്ഞ് പോയത്.ചെങ്കുത്തായ വനത്തിനിടയിലൂടെ കാട്ടു വള്ളികൾ പിടിച്ചായിരുന്നു യാത്ര. പാറക്കല്ലുകൾക്കിടയിലെ ഗുഹാ കവാടം കട്ടികൾക്ക് കൗതുകകരമായി. ഗുഹയ്ക്ക് മുന്നിലെ കുളവും കുട്ടികളെ ആകർഷിച്ചു .പൂമ്പാറ്റകളെയും മരുന്നു ചെടികളേയും കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ പി.വി പ്രദീപൻ ക്ലാസെടുത്ത.പ്രധാനാധ്യാപകൻടിഗോവിന്ദൻനമ്പൂതിരിസ്റ്റാഫ്സെക്രട്ടറിരജുഎസ്എസ്അധ്യാപികമാരായ ആശാ കിരൺ,സാവിത്രി, ചിത്രകല,ടി.വി രമ്യ, സീഡ് ക്യാപ്റ്റൻ അനസ് എന്നിവർ സംസാരിച്ചു.
                             

                                         
                                                 ' സയൻസ് ഡേ'
                  

മാന്യ ജ്ഞാനോദയ സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ജൂലായ് 27 ന് ' സയൻസ് ഡേ' ആചരിച്ചു. Dr. A PJ അബ്ദുൾ കലാമിന്റെ ചരമദിനത്തിൽ കലാമിനെ ക്കുറിച്ച് ക്ലാസു തലത്തിൽ ചർച്ചകൾ സംഘടിപ്പിച്ചു.ഉച്ചയ്ക്കുശേഷം അനുസ്മരണ ചടങ്ങ് നടന്നു. അബ്ദുൽ കലാമിന്റെ ജീവിത വിജയത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഹെഡ്മാസ്റ്റർ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി സംസാരിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ആദരാഞ്ജലികൾ അർപ്പിച്ചു.


                                      
                                              ചാന്ദ്രദിനാഘോഷ
  
                

ചാന്ദ്രദിനാഘോഷവുംസയൻസ്ക്ലബ്ബ്ഉദ്ഘാടനവുംമാന്യജ്ഞാനോദയഎ.എസ്.ബിസ്കൂളിൽചാന്ദ്രദിനാഘോഷവുംസയൻസ്ക്ലബ്ബിന്റെഉദ്ഘാടനവുംശ്രീ ബാലചന്ദ്രൻകയ്യൂർ നിർവ്വഹിച്ചു .കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന വീഡിയോ സി ഡി യുടെ പ്രകാശനം ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ശ്യാമപ്രസാദ് നിർവ്വഹിച്ചു. ചാന്ദ്രദിന പരിപാടിയുടെ ഭാഗമായി ക്ലാസു തലത്തിൽ പതിപ്പു നിർമ്മാണം ചാന്ദ്രദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിന ദൃശ്യാവിഷ്കാരം കുട്ടികൾക്ക് നവ്യാനുഭവം പകർന്നു. ദൃശ്യാവിഷ്കാരത്തിൽ മോഹന, മിഥുൻ, മുഹമ്മദ് മുബഷീർ, ദേവനന്ദ, ആദിത്ത് വിജയൻ, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.സതീശൻ മാന്യ അധ്യക്ഷനായിരുന്നു. ശ്രീ.അബ്ദുള്ള, എലിസാഡിസൂസ, സ്റ്റാഫ് സെക്രട്ടറി ശ്രീ.രെജുഎസ്.എസ്, SRG കൺവീനർ .എം.വി സുരേന്ദ്രൻ ,ശ്രീമതി. ആശാ കിരൺ, ഉഷാ ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു.ചടങ്ങിന് ഹെഡ്മാസ്റ്റർശ്രീ.ടി.ഗോവിന്ദൻനമ്പൂതിരിസ്വാഗതവുംസയൻസ്ക്ലബ്ബ് കൺവീനർ ശ്രീമതി സാവിത്രി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.